ഹൈടെക് സ്‌കൂള്‍ പദ്ധതി: നാലു മണ്ഡലങ്ങളില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് 8 മുതല്‍ 12 വരെയുള്ള സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളിലെ ക്ലാസു കള്‍ ഹൈടെക് ആക്കുന്നതിന്റെ മുന്നോടിയായി, നാല് അസംബ്ലി മണ്ഡലങ്ങളില്‍ പൈലറ്റ് പ്രവര്‍ ത്തനങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ ഐ.ടി@സ്‌കൂള്‍ പ്രോജക്ടിനെ ചുമതലപ്പെടുത്തി. ഇതനുസരിച്ച് ആലപ്പുഴ, പുതുക്കാട്, കോഴിക്കോട് നോര്‍ത്ത്, തളിപ്പറമ്പ് നിയോജകമണ്ഡലങ്ങളിലെ മുഴുവന്‍ സ്‌കൂളുകളിലും നവംബര്‍ മാസത്തോടെ പദ്ധതി നിലവില്‍ വരും. പദ്ധതിയുടെ ഭാഗമായി ഓരോ ക്ലാസ്മുറിയിലും ലാപ്‌ടോപ്, മള്‍ട്ടീമീഡിയാ പ്രൊജക്ടര്‍, ശബ്ദസംവിധാനം, വൈറ്റ്‌ബോര്‍ഡ് തുടങ്ങി യവ ഐ.ടി@സ്‌കൂള്‍ ഒരുക്കും.
No comments:
Post a Comment