. KMHSS കമ്പിൽ
തളിപ്പറമ്പ് സൗത്ത് ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 15.16,17,18 തീയ്യതികളിൽ കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂളിൽ വെച്ച് നടത്തപ്പെടുന്നു.

Saturday, 23 September 2017


തളിപ്പറമ്പ് സൗത്ത് ഉപജില്ല സ്കൂള്‍ കലോത്സവം ബാലകലോത്സവം,  
അറബിക് കലോത്സവം, സംസ്കൃതോത്സവം 2017-18
 
സ്വാഗതസംഘരൂപീകരണയോഗം

കമ്പില്‍ മാപ്പിള ഹയര്‍ സെക്കണ്ടറി സ്കൂളില്‍ 27.09.2017 ബ‌ുധനാഴ്ച ഉച്ചയ്ക്ക് 2.30

മാന്യരെ ,
ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കമായാണ് കേരള സംസ്ഥാന സ്ക്കൂള്‍ കലോത്സവം അറിയപ്പെടുന്നത്. നിരവധി കലാപ്രതിഭകളെ കലാകേരളത്തിന് സമ്മാനിച്ച സംസ്ഥാനകലോത്സവത്തിന്റെ ഉപജില്ലാതലമത്സരപരിപാടികള്‍ പരിഷ്ക്കരിച്ച മാന്വല്‍ പ്രകാരം 2017 ഒക്ടോബര്‍ മാസത്തോടെ ആരംഭിക്കുകയാണ്.
ഈ വര്‍ഷത്തെ തളിപ്പറമ്പ ഉപജില്ല കലോത്സവത്തിന് ആതിഥ്യമരുളുന്നത് കൊളച്ചേരി ഗ്രാമപഞ്ചായത്തിലെ ഏക ഹയര്‍ സെക്കണ്ടറി വിദ്യാലയമായ കമ്പില്‍ മാപ്പിള ഹയര്‍ സെക്കണ്ടറി സ്കൂളാണ്. കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി സംഘാടകസമിതിരൂപീകരണയോഗം 27.09.2017 ബ‌ുധനാഴ്ച ഉച്ചയ്ക് 2.30 ന് കമ്പില്‍ മാപ്പിള ഹയര്‍ സെക്കണ്ടറി സ്കൂളില്‍വെച്ച് ചേരുന്നതാണ്. പ്രസ്തുതയോഗത്തിലേക്ക് രക്ഷിതാക്കളെയും,മുന്‍ അധ്യാപകരെയും,പൂര്‍വ്വവിദ്യാര്‍ത്ഥികളെയും, കലാസ്നേഹികളെയും , നല്ലവരായ മുഴുവന്‍ നാട്ടുകാരെയും സാദരം ക്ഷണിച്ചുകൊള്ളുന്നു.
എന്ന്

കെ.പ്രദീപ് കുമാര്‍          മൊയ്തു ഹാജി,                    പി.പി.മുഹമ്മദ് അഷ്റഫ്
  ഹെഡ് മാസ്റ്റര്‍             പി.ടി..പ്രസിഡണ്ട്               പ്രിന്‍സിപ്പാള്‍



No comments:

Post a Comment