സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഭവന നിര്‍മാണ വായ്പ: ഇപ്പോള്‍ അപേക്ഷിക്കാം
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കുമുള്ള ഭവന നിര്‍മാണ വായ്പയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. 2017 ഏപ്രില്‍ 30ന് സര്‍വീസില്‍ അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്കാണ് എച്ച്ബിഎയ്ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയുള്ളത്. ഇതിനുള്ള അപേക്ഷകള്‍ അതത് ഓഫീസുകളില്‍ ലഭിക്കേണ്ട അവസാന തിയതി മെയ് 15 ആണ്. ബന്ധപ്പെട്ട സെക്ഷനുകള്‍ അപേക്ഷകള്‍ മെയ് 31 നുമുമ്പ് വകുപ്പ് മേധാവികള്‍ക്ക് സമര്‍പ്പിക്കണം. അപേക്ഷകള്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത ശേഷം വകുപ്പ് മേധാവികള്‍ വകുപ്പുതല അര്‍ഹതാപട്ടിക ധനവകുപ്പിന് ജൂലൈ പതിനഞ്ചിനുമുമ്പ് സമര്‍പ്പിക്കണം. 2017-18ലെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ജൂണ്‍ ഒന്നിന് ആരംഭിക്കും. എച്ച്.ബി.എ എസ.്ഇ.എല്‍ വെബ്‌സൈറ്റ് ജൂണ്‍ 30ന് പ്രവര്‍ത്തനം അവസാനിപ്പിക്കും. എച്ച്ബിഎ സംസ്ഥാനതല അര്‍ഹതാ പട്ടിക www.finance.kerala.gov.in ല്‍ ലഭിക്കും. വിരമിക്കല്‍ തീയതി അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കുന്നത്. അവശേഷിക്കുന്ന സര്‍വീസ് കാലം കുറയുന്നതനുസരിച്ച് മുന്‍ഗണന കൂടും. അപൂര്‍ണമായ അപേക്ഷകള്‍ ബന്ധപ്പെട്ട വകുപ്പധ്യക്ഷര്‍ ഉടന്‍തന്നെ നിരസിക്കേണ്ടതാണെന്ന് ധനവകുപ്പ് അഡീഷണല്‍ സെക്രട്ടറി അറിയിച്ചു.
മെരിറ്റ്-കം-മീന്‍സ് പുതുക്കല്‍ അപേക്ഷ : വെരിഫിക്കേഷന് മെയ് പത്ത് വരെ വീണ്ടും അവസരം
2016-17 ലെ മെരിറ്റ്-കം-മീന്‍സ് സ്‌കോളര്‍ഷിപ്പ് പുതുക്കാന്‍ ഓണ്‍ലൈനില്‍ സമര്‍പ്പിച്ച അപേക്ഷകളില്‍ വിവിധ കാരണങ്ങളാല്‍ കോളേജ് തലത്തിലുള്ള വെരിഫിക്കേഷന്‍ നടത്താന്‍ കഴിയാതിരുന്ന സ്ഥാപനങ്ങള്‍ക്ക് മെയ് പത്ത് വരെ അധികസമയം അനുവദിച്ചു. www.scholarships.gov.in എന്ന സൈറ്റ് മുഖേന വെരിഫിക്കേഷന്‍ നടത്തി ഓണ്‍ലൈനായാണ് സമര്‍പ്പിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 - 2561214, 9497723630 എന്നീ നമ്പരികളിലോ momakerala@gmail.com എന്ന ഇ-മെയിലിലോ ബന്ധപ്പെടാവുന്നതാണ്. സമയപരിധി ഇനിയും ദിര്‍ഘിപ്പിക്കുന്നതല്ലെന്നും അറിയിപ്പില്‍ പറയുന്നു.
SSLC റിസൾട്ട് അറിയുന്നതിനുള്ള വെബ് സൈറ്റുകൾ:
No comments:
Post a Comment