Exemption from KTET -orders issued
നാഷണല്‍ മീന്‍സ് കം മെരിറ്റ് സ്‌കോളര്‍ഷിപ്പ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു
എസ്.സി.ഇ.ആര്‍.ടി എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ നാഷണല്‍ മീന്‍സ് കം മെരിറ്റ് സ്‌കോളര്‍ഷിപ്പ് പരീക്ഷയുടെ (എന്‍.എം.എം.എസ്) ഫലം പ്രസിദ്ധീകരിച്ചു. www.education.kerala.gov.in, www.itschool.gov.in എന്നീ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം. വിജയികള്‍ ബന്ധപ്പെട്ട സ്‌കൂള്‍ അധികാരികളുമായി ബന്ധപ്പെടണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
ഡി.എഡ് പരീക്ഷാ തീയതി മാറ്റി
ഏപ്രില്‍ 17 മുതല്‍ 21 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന ഡി.എഡ് രണ്ടും നാലും സെമസ്റ്റര്‍ പരീക്ഷ മെയ് രണ്ട് മുതല്‍ നാല് വരെ തീയതികളില്‍ നടത്തുമെന്ന് പരീക്ഷാഭവന്‍ സെക്രട്ടറി അറിയിച്ചു. പരീക്ഷാ കേന്ദ്രങ്ങള്‍ക്കും സമയത്തിനും മാറ്റമുണ്ടായിരിക്കില്ല. ഹാള്‍ടിക്കറ്റുകള്‍ ഏപ്രില്‍ 26ന് പരീക്ഷാഭവന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. വിശദമായ ടൈംടേബിളും വെബ്‌സൈറ്റില്‍ ലഭ്യമാണ്.
No comments:
Post a Comment