. KMHSS കമ്പിൽ
തളിപ്പറമ്പ് സൗത്ത് ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 15.16,17,18 തീയ്യതികളിൽ കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂളിൽ വെച്ച് നടത്തപ്പെടുന്നു.

Wednesday, 1 March 2017

പരീക്ഷാപ്പേടി അകറ്റാന്‍ ടോള്‍ ഫ്രീ നമ്പര്‍ 1800 425 5198

ഹയര്‍സെക്കന്‍ഡറി പരീക്ഷയുമായി ബന്ധപ്പെട്ട് കുട്ടികള്‍ അനുഭവിക്കുന്ന സമ്മര്‍ദ്ദങ്ങള്‍ ലഘൂകരിക്കുന്നതിന് ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പിന്റെ ടോള്‍ ഫ്രീ നമ്പര്‍ 1800 425 5198 വഴി സൗജന്യ കൗണ്‍സലിംഗ് സഹായം ലഭിക്കും. വീ ഹെല്‍പ് എന്ന പേരിലുള്ള സഹായകേന്ദ്രത്തിലൂടെ കുട്ടികള്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും മാര്‍ച്ച് ഒന്ന് മുതല്‍ പരീക്ഷ അവസാനിക്കുന്നതുവരെയുള്ള എല്ലാ പ്രവൃത്തിദിനങ്ങളിലും രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെ സേവനം ലഭ്യമാകുമെന്ന് ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ് അറിയിച്ചു. 

Teacher/Lab Assistant Details Entry:Instruction to higher secondary principal

വിരമിച്ച അധ്യാപകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു
   
    എസ്.സി.ഇ.ആര്‍.ടി നടത്തുന്ന വിവിധ ശില്പശാലകളില്‍ പങ്കെടുക്കാന്‍ താത്പര്യമുളള പരിചയസമ്പന്നരായ വിവരമിച്ച സ്‌കൂള്‍/ഡയറ്റ്/കോളേജ്/യൂണിവേഴ്‌സിറ്റി അധ്യാപകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുളളവര്‍ വെളളക്കടലാസില്‍ പേര്, മേല്‍വിലാസം, വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം എന്നിവ രേഖപ്പെടുത്തിയ അപേക്ഷ, ഡയറക്ടര്‍, എസ്.സി.ഇ. ആര്‍.ടി, വിദ്യാഭവന്‍, പൂജപ്പുര പി.ഒ, തിരുവനന്തപുരം 12 എന്ന മേല്‍വിലാസത്തില്‍ മാര്‍ച്ച് അഞ്ചിനകം അയക്കണം. scertkerala@gmail.comഎന്ന മേല്‍വിലാസത്തില്‍ ഓണ്‍ലൈനിലും അപേക്ഷ സമര്‍പ്പിക്കാം. അഞ്ച് വര്‍ഷത്തിനുളളില്‍ റിട്ടയര്‍ ചെയ്തവര്‍ക്ക് മുന്‍ഗണന

കെ-ടെറ്റ് യോഗ്യത പരീക്ഷ പാസാകുന്നതിന് 31/3/2018 വരെ ഇളവ്


No comments:

Post a Comment