VOTERS SLIP വിതരണത്തില്‍ ഏര്‍പ്പെട്ടിരുന്ന ബി.എല്‍.ഒ മാര്‍ക്ക് മെയ് 2016ല്‍ 4 ദിവസം ഡ്യൂട്ടി ലീവ് അനുവദിച്ച് കൊണ്ടുള്ള ഉത്തരവ്
ഇംഗ്ലീഷ് അധ്യാപക പരിശീലനം
ബാംഗ്ലൂര്‍ ആസ്ഥാനമായ റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് 2016-17 അധ്യയന വര്‍ഷം പ്രൈമറി/സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകര്‍ക്കായി 30 ദിവസത്തെ പരിശീലനം സംഘടിപ്പിക്കുന്നു. 2017 ജനുവരി 16 മുതല്‍ ഫെബ്രുവരി 14 വരെ ബാംഗ്ലൂര്‍ ജ്ഞാനഭാരതി ക്യാമ്പസില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള ഹൈസ്‌കൂള്‍ ഇംഗ്ലീഷ് അധ്യാപകര്‍ ഡിസംബര്‍ 23 നകം ഹെഡ്മാസ്റ്ററുടെ സമ്മതപത്രം സഹിതം ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ക്ക് അപേക്ഷ നല്‍കണം.
വി.എച്ച്.എസ്.ഇ ഒന്നും രണ്ടും വര്‍ഷ പരീക്ഷകള്‍: ഡിസംബര്‍ 22 വരെ അപേക്ഷിക്കാം
വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി 2017 മാര്‍ച്ചില്‍ നടത്തുന്ന പൊതു പരീക്ഷയുടെ ഒന്നാം വര്‍ഷ/ രണ്ടാം വര്‍ഷ തിയറി പരീക്ഷകള്‍ മാര്‍ച്ച് എട്ട് മുതലും രണ്ടാം വര്‍ഷ നാലാം മൊഡ്യൂള്‍ പ്രായോഗിക പരീക്ഷകള്‍ ഫെബ്രുവരി 13 മുതല്‍ 28 വരെയും പ്രൈവറ്റ് വിദ്യാര്‍ത്ഥികളുടെ രണ്ടാം വര്‍ഷ ടൈപ്പ് റൈറ്റിംഗ് & ഷോട്ട് ഹാന്റ് പ്രായോഗിക പരീക്ഷകള്‍ മാര്‍ച്ച് ഒന്നു മുതലും രണ്ടാം വര്‍ഷ നോണ്‍ വൊക്കേഷണല്‍ പ്രായോഗിക പരീക്ഷകള്‍ ഫെബ്രുവരി എട്ട് മുതലും നടക്കും. ഒന്നും രണ്ടും വര്‍ഷത്തെ പരീക്ഷകള്‍ക്ക് പിഴകൂടാതെ ഡിസംബര്‍ 22 വരെയും 20 രൂപ പിഴയോടുകൂടി 2017 ജനുവരി മൂന്ന് വരെയും 0202-01-102-93-VHSE fees എന്ന ശീര്‍ഷകത്തില്‍ ഫീസടയ്ക്കാം. അപേക്ഷാ ഫോറവും പരീക്ഷയെ സംബന്ധിച്ച വിവരങ്ങളും പരീക്ഷാകേന്ദ്രത്തില്‍ ലഭിക്കും. കണക്ക് അധികവിഷയമായി പരീക്ഷ എഴുതുന്ന സംസ്ഥാന ഓപ്പണ്‍ സ്‌കൂളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള വിദ്യാര്‍ത്ഥികള്‍ 100 രൂപ ഫീസ് അധികമായി അടയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ www.vhseexaminationkerala.gov.in എന്ന സൈറ്റില്‍ ലഭിക്കും. അപേക്ഷകളുടെ മാതൃക പരീക്ഷാവിജ്ഞാപനത്തില്‍ നിന്നും പകര്‍പ്പുകള്‍ എടുത്തോ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും
No comments:
Post a Comment