എൽ.എസ്.എസ്./യു.എസ്.എസ്. പരീക്ഷ പാസാകുന്ന വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് തുക വർദ്ധിപ്പിച്ച് സർക്കാർ ഉത്തരവായി
സംസ്ഥാനത്ത് ആയിരക്കണക്കിന് കുട്ടികൾ എല്ലാ വർഷവും പങ്കെടുക്കുന്നതും,പഠനമികവിന്റെ തെളിവെന്ന നിലയ്ക്ക് പൊതുവിദ്യാലയങ്ങൾ വലിയ പ്രാധാന്യത്തോടെ കാണുന്നതുമായ പരീക്ഷയാണ് എൽ.എസ്.എസ്/യു.എസ്.എസ്. സ്കോളർഷിപ്പ് പരീക്ഷ. കുട്ടികൾ നീണ്ട തയ്യാറെടുപ്പ് ഈ പരീക്ഷക്കായി നടത്തുന്നുണ്ട്. എന്നാൽ എൽ.എസ്.എസ്. ലഭിക്കുന്ന കുട്ടികൾക്ക് 200 രൂപയും യു.എസ്.എസ്. ലഭിക്കുന്ന കുട്ടികൾക്ക് 300 രൂപയുമാണ് പ്രതിവർഷം നല്കിവരുന്നത്. വർഷങ്ങൾക്ക് മുമ്പ് നിശ്ചയിച്ച ഈ തുക കാലാനുസൃതമായി പരിഷ്കരിക്കാൻ സർക്കാർ തീരുമാനിച്ചു. ഇതനുസരിച്ച് 2017/18 അദ്ധ്യയന വർഷം മുതൽ എൽ.എസ്.എസ്./യു.എസ്.എസ്. പരീക്ഷ പാസാകുന്ന വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് തുക യഥാക്രമം 1000, 1500എന്നിങ്ങനെ വർദ്ധിപ്പിച്ച് സർക്കാർ ഉത്തരവായി.
എസ്.എസ്.എല്‍ .സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കു് ഗണിതത്തില്‍ ഉറച്ച വിജയം നേടുവാന്‍ സഹായിക്കുന്ന ചില മാതൃകാ ചോദ്യങ്ങളും വര്‍ക്ക്ഷീറ്റുകളും ബ്ലോഗിലേയ്ക് അയച്ചു് തന്നിരിക്കുകയാണ് പാലക്കാടി ജില്ലയിലെ കല്ലിങ്കല്‍പ്പാടം ജി.എച്ച്.എസ്.എസ്സിലെ ശ്രീ ശ്രീ ഗോപീകൃഷ്‌ണന്‍ സാര്‍. ശ്രീ ഗോപീകൃഷ്‌ണന്‍ സാറും,ശ്രീമതി റ്റി ഡി പ്രിയ ടീച്ചറും ചേര്‍ന്ന് തയ്യാറാക്കിയ ഈ പഠന വിഭവങ്ങള്‍ കുട്ടികള്‍ക്ക് തീര്‍ച്ചയായും ഉപകാരപ്രദമായിരിക്കും എന്ന് വിശ്വസിക്കുന്നു. ശ്രീ ഗോപികൃഷ്ണന്‍ സാറിനും പ്രിയ ടീച്ചര്‍ക്കും സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
1. CLICK HERE TO DOWNLOAD FUNDAMENTAL QUESTIONS-FOR SURE SUCCESS 2018 SSLC - MALAYALAM MEDIUM
2. CLICK HERE TO DOWNLOAD FUNDAMENTAL QUESTIONS-FOR SURE SUCCESS 2018 SSLC - ENGLISH MEDIUM
3. ഗണിത പഠനം - രണ്ടാം കൃതി സമവാക്യങ്ങളിലൂടെ -വര്‍ക്ക്ഷീറ്റുകള്‍ - ഇവിടെ ക്ലിക്ക് ചെയ്യുക
No comments:
Post a Comment