. KMHSS കമ്പിൽ
തളിപ്പറമ്പ് സൗത്ത് ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 15.16,17,18 തീയ്യതികളിൽ കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂളിൽ വെച്ച് നടത്തപ്പെടുന്നു.

Thursday, 8 June 2017

ന്യൂനപക്ഷ പ്രീ -മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
ന്യൂനപക്ഷ പ്രീ- മെട്രിക് സ്‌കോളര്‍ഷിപ്പ് 2017- 18ന് ഒന്ന് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന ന്യൂനപക്ഷ വിഭാഗത്തില്‍പ്പെടുന്ന കുട്ടികള്‍ക്ക് അപേക്ഷിക്കാം. ഇതുവരെ നാഷണല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത എല്ലാ സര്‍ക്കാര്‍/എയ്ഡഡ്/മറ്റ് അംഗീകൃത സ്‌കൂളുകളും അടിയന്തരമായി നാഷണല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യാത്ത. സ്‌കൂളുകളിലെ കുട്ടികള്‍ക്ക് ന്യൂനപക്ഷ പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാന്‍ സാധിക്കില്ല. രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2328438, 9496304015, 9447990477 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടണം. 

IT@Schoolലേക്ക് Master Trainerമാരെ ക്ഷണിക്കുന്നു
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുളള IT@School പ്രോജക്ടിലേക്ക് മാസ്റ്റര്‍ ട്രെയിനര്‍മാരെ തെരഞ്ഞെടുക്കുന്നു. ഹയര്‍സെക്കന്ററി -വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി, ഹൈസ്‌കൂള്‍, പ്രൈമറി വിഭാഗങ്ങളിലുളള അധ്യാപകര്‍ക്ക് അപേക്ഷിക്കാം. എയ്ഡഡ് മേഖലയിലെ അധ്യാപകര്‍ക്കും അപേക്ഷിക്കാം. എയ്ഡഡ് മേഖലയില്‍ നിന്നുളള അപേക്ഷകര്‍ സ്‌കൂള്‍ മാനേജരില്‍ നിന്നുളള നിരാക്ഷേപ സാക്ഷ്യപത്രം അഭിമുഖ വേളയില്‍ സമര്‍പ്പിക്കണം. തെരഞ്ഞെടുക്കുന്ന അധ്യാപകരുടെ ഒഴിവിലേക്ക് വിദ്യാഭ്യാസ വകുപ്പ് ഐ.ടി@ സ്‌കൂള്‍ പ്രോജക്ട് അധ്യാപകനെ/അധ്യാപികയെ നിയോഗിക്കും. അപേക്ഷകര്‍ക്ക് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, കണക്ക്, സോഷ്യല്‍ സയന്‍സ്, ഭാഷാ വിഷയങ്ങള്‍ എന്നിവയില്‍ ഏതെങ്കിലും

ഒന്നില്‍ ബിരുദവും ബി.എഡും കമ്പ്യൂട്ടര്‍ പ്രാവീണ്യവും ഉണ്ടായിരിക്കണം. ഹയര്‍ സെക്കന്ററി -വൊക്കേഷണല്‍ മേഖലയില്‍ നിന്നുളളവര്‍ക്ക് പ്രസ്തുത തലങ്ങളിലുളള യോഗ്യത ഉണ്ടായിരിക്കണം. പ്രവര്‍ത്തന പരിചയമുളള കമ്പ്യൂട്ടര്‍ നിപുണരായ അധ്യാപകര്‍ക്കും സ്‌കൂള്‍ ഐ.ടി/ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഐ.ടി കോ- ഓര്‍ഡിനേറ്റര്‍മാര്‍ക്കും മുന്‍ഗണന നല്‍കും. ഹയര്‍ സെക്കന്ററി, ഹൈസ്‌കൂള്‍, പ്രൈമറി വിഭാഗങ്ങളിലെ ഉളളടക്ക നിര്‍മ്മാണം, അധ്യാപക പരിശീലനം, വിദ്യാഭ്യാസ വകുപ്പിലെ ഇ- ഗവേണന്‍സ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങി ഐ.ടി.@ സ്‌കൂള്‍ പ്രോജക്ട് കലാകാലങ്ങളില്‍ നിര്‍ദ്ദേശിക്കുന്ന മറ്റു ജോലികളും ചെയ്യാന്‍ സന്നദ്ധരായിരിക്കണം. ഇപ്പോള്‍ ജോലി ചെയ്യുന്ന റവന്യൂ ജില്ലയില്‍ തന്നെ മാസ്റ്റര്‍ ട്രെയിനര്‍മാരായി പ്രവര്‍ത്തിക്കാന്‍ താത്പര്യമുളളവരാണ് അപേക്ഷിക്കേണ്ടത്. www.itschool.gov.in ല്‍ ഓണ്‍ലൈനായി ജൂണ്‍ 16ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം.


No comments:

Post a Comment