എസ്.എസ്.എല്‍.സി., പ്ലസ് വണ്‍, പ്ലസ് ടു ക്ലാസ്സുകളിലെ വര്‍ഷാവസാന പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ഐ.ടി.@സ്‌കൂള്‍ വിക്‌ടേഴ്‌സ് ചാനല്‍ ഓര്‍മ്മകളുണ്ടായിരിക്കണം പ്രത്യേക പരീക്ഷാ പരിശീലന പരിപാടി സംപ്രേഷണം ചെയ്യും. അതത് വിഷയങ്ങളിലെ പ്രഗത്ഭരായ അധ്യാപകരാണ് ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുളള പരിപാടിയില്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നത്. ഇതോടൊപ്പം കുട്ടികളുടെയും രക്ഷിതാക്കളുടെയും മാനസിക പിരിമുറുക്കം കുറയ്ക്കാനായി 'ടേക്ക് ഇറ്റ് ഈസി' എന്ന പരിപാടിയും പരീക്ഷാ ദിവസങ്ങളില്‍ വൈകുന്നേരം ഏഴിന് സംപ്രേഷണം ചെയ്യും. എല്ലാ ദിവസവും വൈകിട്ട് ആറുമുതല്‍ ഏഴുവരെ തൊട്ടടുത്ത ദിവസത്തെ പരീക്ഷയുടെ പ്ലസ് ടു പാഠഭാഗങ്ങളും രാത്രി എട്ടു മുതല്‍ ഒന്‍പതുവരെ എസ്.എസ്.എല്‍.സി. പാഠഭാഗങ്ങളുമാണ് സംപ്രേഷണം ചെയ്യുന്നത്. പുനഃസംപ്രേഷണം പരീക്ഷാ ദിവസം രാവിലെ ഏഴിനും ഒന്‍പതിനും.
ബി.ഫാം/ഫാം.ഡി പ്രവേശനത്തിന് എന്‍ട്രന്‍സ് പരീക്ഷ
ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി അല്ലെങ്കില്‍ മാത്തമാറ്റിക്‌സ് വിഷയങ്ങളില്‍ ഹയര്‍ സെക്കന്‍ഡറി/ തത്തുല്യ യോഗ്യതയുളളവര്‍ക്ക് കണ്‍ട്രോളര്‍ ഓഫ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍സ് നടത്തുന്ന പ്രവേശന പരീക്ഷ വഴി ബി.ഫാം/ഫാം.ഡി കോഴ്‌സുകളിലേക്ക് പ്രവേശനം നടത്തും. വിശദവിവരങ്ങള്‍ക്ക് പരീക്ഷാ കണ്‍ട്രോളറുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. വെബ്‌സൈറ്റ്www.cee.kerala.gov.in.
എന്താണു മികവുത്സവം കൊണ്ടുദ്ദേശിക്കുന്നത്?
എങ്ങനെ സംഘടിപ്പിക്കണം?
അവതരണം എങ്ങനെ?
തയാറാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നിവ
(പൊതുവായ നടത്തിപ്പ് രീതി ഇതാണെങ്കിലും കാര്യപരിപാടികളിലും, തീയതിയിലും ഒക്കെ ബി.ആര്‍.സി തലത്തില്‍ മാറ്റങ്ങളുണ്ടാകാം
No comments:
Post a Comment