. KMHSS കമ്പിൽ
തളിപ്പറമ്പ് സൗത്ത് ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 15.16,17,18 തീയ്യതികളിൽ കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂളിൽ വെച്ച് നടത്തപ്പെടുന്നു.

Saturday, 25 March 2017

സര്‍വശിക്ഷാ അഭിയാന്‍ - മികവ് ദേശീയ സെമിനാറും ശില്പശാലയും : ഉദ്ഘാടനം ഇന്ന് (മാര്‍ച്ച് 26)


പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തോടനവുബന്ധിച്ച് സര്‍വ്വശിക്ഷാ അഭിയാന്‍ സംഘടിപ്പിക്കുന്ന മികവ് ദേശീയ സെമിനാറും ശില്പശാലയും മാര്‍ച്ച് 26, 27 തീയതികളില്‍ തിരുവനന്തപുരം കൈമനം ആര്‍.ടി.ടി.സി ഓഡിറ്റോറിയത്തില്‍ നടക്കും. ഇന്ന് (മാര്‍ച്ച് 26) രാവിലെ 9.30ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. ദേവസ്വം-ടൂറിസം-സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനായിരിക്കും. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളുടെ മികവിന്റെ വ്യാപനം സംബന്ധിച്ച സെമിനാറുകള്‍, പ്രഭാഷണങ്ങള്‍, മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച വിദ്യാലയങ്ങളുടെ പ്രദര്‍ശനം, കലാസാംസ്‌കാരിക പരിപാടികള്‍ എന്നിവ പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കും.

സ്‌നേഹപൂര്‍വം സ്‌കോളര്‍ഷിപ്പ്: പ്രിന്റ് ഔട്ട് നല്‍കണം
കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ നടപ്പിലാക്കുന്ന സ്‌നേഹപൂര്‍വം പദ്ധതി സ്‌കോളര്‍ഷിപ്പിന് ഓണ്‍ലൈന്‍ ആയി അപേക്ഷിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും പ്രിന്റ് ഔട്ട് ഇതുവരെ നല്‍കാത്തവര്‍ അത് സ്ഥാപനമേധാവിയുടെ ഒപ്പും സീലും സഹിതം മാര്‍ച്ച് 28നകം കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ snehapoorvamonline@gmail.com ലേക്ക് ഇ-മെയില്‍ ചെയ്യണമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു.

എസ് എസ് എൽ സി കണക്കു പരീക്ഷ റദാക്കി

30 ന് പുന: പരീക്ഷ നടത്തും
എസ്എസ്എല്‍സി പരീക്ഷയില്‍ വന്ന 13 ചോദ്യങ്ങളാണ് സാമ്യമുള്ളതെന്നാണ് ജോയിന്റ് കമ്മീഷണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളത്

മുന്‍കൂര്‍ അനുമതി വാങ്ങാതെ സര്‍ക്കാര്‍ നയങ്ങളെക്കുറിച്ച് ജീവനക്കാര്‍ അഭിപ്രായപ്രകടനം നടത്തരുത്

\KAS - GAI PF സംവിധാനങ്ങള്‍ വിജയകരമായി നടപ്പാക്കുന്നതിന്‍ അസിസ്റ്റന്റ് പ്രൊവിഡന്റ് ഫണ്ട് ഓഫീ‍ീസര്‍മാര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍, ജില്ലാ/ഉപജില്ലാ ആഫീസര്‍മാര്‍/ പ്രഥമാധ്യാപകര്‍ എന്നിവര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍

Progress Report Creator (LP.UP.HS&HSS)
പ്രോഗ്രസ്സ് റിപ്പോർട്ട് തയ്യാറാക്കാൻ  അദ്ധ്യാപകർക്ക്  ധാരാളം സമയം  വേണ്ടി  വരുന്നു. ഇവിടെ നൽകിയിരിക്കുന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ച് വളരെ എളുപ്പത്തിലും  വേഗത്തിലും നമ്മുടെ കുട്ടികളുടെ പ്രോഗ്രസ്സ് റിപ്പോർട്ട് തയ്യാറാക്കാൻ   സാധിക്കും ഈ സോഫ്റ്റ്‌വെയർ തയ്യാറാക്കിയ ശ്രീ  T K സുധീർ കുമാർ ,അജിത് . P P എന്നിവരോടുള്ള നന്ദി അറിയിക്കുന്നു.

No comments:

Post a Comment