സെറ്റ് ഫെബ്രുവരി 2017 അഡ്മിറ്റ് കാര്‍ഡ് എല്‍.ബി.എസ് സെന്റര്‍ വെബ്‌സൈറ്റുകള്‍ വഴി മാത്രം
|
സെറ്റ് ഫെബ്രുവരി 2017 -പരീക്ഷ ഫെബ്രുവരി 12ന് വിവിധ കേന്ദ്രങ്ങളില്‍ നടത്തും. അപേക്ഷ സമര്‍പ്പിച്ചിട്ടുളളവര്‍ ഹാള്‍ടിക്കറ്റുകള്‍ www.lbscentre.org, www.lbskerala.com എന്നീ വെബ് സൈറ്റുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് എടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് തിരുവനന്തപുരം എല്‍.ബി.എസ് സെന്ററുമായോ 0471 -2560311, 2560312, 2560313എന്നീ ഫോണ്‍ നമ്പറുകളുമായോ ബന്ധപ്പെടണം.
|
ദേശീയ പെന്‍ഷന്‍ പദ്ധതി മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യും
|
ഫെബ്രുവരി ഒന്ന് മുതല്‍ 15 വരെ പി.എഫ്.ആര്‍.ഡി.എ.യുടെ നിര്‍ദ്ദേശ പ്രകാരം ദേശീയ പെന്‍ഷന്‍ പദ്ധതി സര്‍വീസ് ഫോര്‍ട്ട് നൈറ്റ് ആയി ആചരിക്കുന്നതിനാല്‍ ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള എല്ലാ ജീവനക്കാര്‍ക്കും ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും എന്‍.പി.എസ് മൊബൈല്‍ ആപ് ഡൗണ്‍ലോഡ് ചെയ്യാമെന്ന് പദ്ധതിയുടെ സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ അറിയിച്ചു. ആപ് മുഖേന ജീവനക്കാര്‍ക്ക് സ്വന്തം അക്കൗണ്ട് സംബന്ധിച്ചുളള എല്ലാ വിവരങ്ങളും ലഭ്യമാകും.
|
No comments:
Post a Comment