പഠനം ശരിയായ രീതിയില്‍ അല്ലെങ്കില്‍ പഠിച്ചതെല്ലാം മറന്നു പോവുക സ്വഭാവികം. മറക്കാതിരിക്കാന്‍ ശരിയായി തന്നെ പഠിക്കാം. പഠനത്തിന് ആദ്യം വേണ്ടത് അടുക്കും ചിട്ടയും ആണ് .
പുതിയ അധ്യയന വര്‍ഷം ആരംഭിച്ചു. പോയ വര്‍ഷത്തെക്കാള്‍ നന്നായി പഠിക്കണം എന്ന ആഗ്രഹത്തോടെയാണ് പുതിയ ക്ലാസില്‍ എത്തിയത്. തലേദിവസത്തെ പാഠഭാഗങ്ങള്‍ വൈകിട്ട് ഉറക്കമിളച്ചിരുന്നു പഠിച്ചതാണ്.
തുടർന്ന് വായിക്കുക
എന്നാല്‍ ടീച്ചര്‍ ക്ലാസില്‍ എത്തി ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങിയപ്പോള്‍ ഒന്നും ഓര്‍മ്മയില്‍ ഇല്ല. എന്താണ് സംഭവിച്ചത്? എല്ലാം മറന്നു പോയോ? എങ്ങനെ മറന്നു പോയി?
പഠനം ശരിയായ രീതിയില്‍ അല്ലെങ്കില്‍ പഠിച്ചതെല്ലാം മറന്നു പോവുക സ്വഭാവികം. മറക്കാതിരിക്കാന്‍ ശരിയായി തന്നെ പഠിക്കാം. പഠനത്തിന് ആദ്യം വേണ്ടത് അടുക്കും ചിട്ടയും ആണ്.
തുടര്‍ച്ചയായി മണിക്കൂറുകളോളം ഇരുന്ന് പഠിച്ചിട്ട് കാര്യമില്ല. നാല്‍പത് മിനിറ്റില്‍ താഴെ മാത്രമാണ് ഒരു കുട്ടിക്ക് തുടര്‍ച്ചയായി ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുന്നത്. അതുകൊണ്ടുതന്നെ രണ്ടും മൂന്നും മണിക്കൂര്‍ കുട്ടികളെ പുസ്‌തകത്തിന്റെ മുന്നില്‍ പിടിച്ചിരുത്തുന്നതു കൊണ്ട് യാതൊരു പ്രയോജനവും ഇല്ല.
എത്ര സമയം പഠിച്ചു എന്നതിലല്ല എങ്ങനെ പഠിച്ചു എന്നതിലാണ് കാര്യം. കൂടുതല്‍ സമയം പഠിക്കുന്നതിലല്ല, പഠിക്കാനിരിക്കുന്ന സമയം കഴിയുന്നത്ര പഠിക്കുന്നതിലാണ് പ്രാധാന്യം. പഠിക്കാനുള്ള സമയം കുട്ടികള്‍ തന്നെ കണ്ടെത്തുന്നതാകും നല്ലത്.
ചില കുട്ടികള്‍ക്ക് അതിരാവിലെ എണീറ്റ് പഠിക്കുന്നതാകും താല്‍പര്യം. മറ്റു ചിലര്‍ക്കാകട്ടെ വൈകിട്ട് ഏറെ വൈകി ഇരുന്ന് പഠിക്കുന്നതും. അത് ഓരോ കുട്ടിയുടെയും അഭിരുചിക്കനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും.
ഇന്ന് തന്നെ തുടങ്ങാം
ഓരോ ദിവസവും ക്ലാസില്‍ പഠിപ്പിക്കുന്ന പാഠഭാഗങ്ങള്‍ അന്നുതന്നെ പഠിച്ചു തീര്‍ക്കുക. നാളെയാകട്ടെ എന്ന് കരുതി മാറ്റിവച്ചാല്‍ നീണ്ടുപോകത്തെ ഉള്ളൂ. പഠനം നടക്കില്ലെന്നു മാത്രമല്ല പഠനഭാരം കൂടുകയും ചെയ്യും. പഠനത്തിന് കൃത്യമായി ഒരു ടൈംടേബിള്‍ ഉണ്ടായിരിക്കണം.
ശരിയായ വിധത്തില്‍ ഒരു ടൈംടേബിള്‍ തയ്യാറാക്കി അതനുസരിച്ച് പഠിക്കുന്നത് പഠനഭാരം കുറയ്‌ക്കാന്‍ സഹായിക്കും. മാതാപിതാക്കള്‍ കുട്ടികള്‍ക്ക് ടൈംടേബിള്‍ ഉണ്ടാക്കാന്‍ സഹായിക്കണം.
അതില്‍ കുട്ടികളുടെ താത്‌പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കണം. കുട്ടിയുടെ കഴിവിനായിരിക്കണം പ്രാധാന്യം നല്‍കേണ്ടത്. ഉള്ള കഴിവിനെക്കാള്‍ കൂടുതല്‍ പ്രതീക്ഷിച്ചുകൊണ്ടുള്ള ടൈംടേബിള്‍ വേണ്ട.
എവിടെയിരുന്ന് പഠിക്കണം
പഠിക്കാന്‍ കൃത്യമായി ഒരു സ്‌ഥലം അല്ലെങ്കില്‍ മുറി ഉണ്ടായിരിക്കുന്നതാണ് നല്ലത്. മിക്കവാറും കുട്ടികള്‍ പഠിക്കുന്നതിനായി പ്രത്യേകം സ്‌ഥലം തിരഞ്ഞെടുക്കാറില്ല. കസേരയില്‍ ഇരുന്നും വരാന്തയിലൂടെ നടന്നും കട്ടിലില്‍ കിടന്നുമൊക്കെയാണ് പഠനം. ഇത് ശരിയായ രീതി അല്ല.
കട്ടിലില്‍ ഇരുന്നും കിടന്നുമുള്ള പഠനം വേണ്ട. കട്ടിലിനു പുറം തിരിഞ്ഞ് കസേര ഇടുന്നതാണ് നല്ലത്. കാരണം പഠനത്തിനിടയില്‍ കട്ടില്‍ കാണുമ്പോള്‍ കിടക്കാന്‍ തോന്നുക സ്വഭാവികമാണ്. ഇത് പഠനത്തെ ബാധിക്കും. പുറമേനിന്നുള്ള ശല്യങ്ങളോ ബഹളമോ ഇല്ലാത്ത സ്‌ഥലമാണ് പഠിക്കാനായി തിരഞ്ഞെടുക്കേണ്ടത്.
No comments:
Post a Comment