octber 15 നമ്മുടെ പ്രിങ്കനായിരുന്ന രാഷ്ട്രപതിയുടെ ജന്മ ദിനം
ഒക്ടോബർ 15 - ലോകവിദ്യാർത്ഥി ദിനം
(വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥിന്റെ സന്ദേശം)
ഒക്ടോബർ 15 ഇനി മുതൽ ലോക വിദ്യാർത്ഥി ദിനം ആയിരിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഡോ.കലാമിന്റെ 79ം ജന്മദിനത്തിൽ ഐക്യരാഷ്ട്രസഭ അദ്ദേഹത്തെ ആദരിച്ചു. ജനങ്ങളുടെ “അദ്ധ്യാപകൻ’ ആയി മാത്രം അറിയപ്പെടാനാണ് ഡോ.കലാം ആഗ്രഹിച്ചിരുന്നത്. അതുകൊണ്ടു തന്നെ ഒക്ടോബർ 15 ലോക വിദ്യാർത്ഥിദിനമായി ആചരിക്കാൻ തീരുമാനിച്ചത് ഏറ്റവും ഉചിതമായി.
കുട്ടികളോട് സംവദിക്കാനായിരുന്നു ഡോ. കലാമിന് എന്നും ഏറെ ഇഷ്ടം.
കുട്ടികളോട് സംവദിക്കാനായിരുന്നു ഡോ. കലാമിന് എന്നും ഏറെ ഇഷ്ടം.
തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഉണർന്നിരിക്കുമ്പോഴും സ്വപ്നം കാണാൻ അവരോട് അദ്ദേഹം ആവശ്യപ്പെട്ടുകൊണ്ടിരുന്നു. കൂടുതൽ ഉയരങ്ങളിലേക്ക്, വലിയ ലക്ഷ്യങ്ങളിലേക്ക് പറന്നുയരാൻ അദ്ദേഹം അവർക്ക് ചിറകുകൾ നല്കി. സാമൂഹിക പ്രതിബദ്ധതയുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്ന ഒരദ്ധ്യാപകന്റെ കടമ ആഹ്ലാദത്തോടെ അദ്ദേഹം നിറവേറ്റി. മദ്യവും മയക്കുമരുന്നും സങ്കുചിത ചിന്തകളും യുവതലമുറയെ അരാജകത്വത്തിലേക്ക് നയിക്കുന്ന കാഴ്ച സമകാലിക ലോകത്ത് കൂടുതൽ കൂടുതൽ പ്രകടമാവുമ്പോൾ ഡോ. അബ്ദുൾ കലാം പകർന്നു നല്കിയ ദിശാബോധം എത്ര മഹത്തരമാണെന്ന് നമ്മൾ തിരിച്ചറിയണം. ആധുനിക ലോകത്തിന്റെ സൃഷ്ടിയിൽ പുതുതലമുറക്ക് ഒരുപാട് സംഭാവനകൾ നല്കാനുണ്ടെന്ന് തിരിച്ചറിഞ്ഞ ഉത്തമനായ അദ്ധ്യാപകനായിരുന്ന ഡോ. അബ്ദുൾ കലാമിനെ വിദ്യാർത്ഥികൾ കൂടുതൽ കേൾക്കുകയും വായിക്കുകയും വേണം. അദ്ദേഹം ആഗ്രഹിച്ചതുപോലെ ഐശ്വര്യസമൃദ്ധവും സുരക്ഷിതവുമായ ഇന്ത്യയെ വരും തലമുറകൾക്ക് നല്കാൻ നിതാന്ത ശ്രദ്ധയും ജാഗ്രതയും പുലർത്തുമെന്ന് ലോക വിദ്യാർത്ഥി ദിനത്തിൽ നമുക്ക് പ്രതിജ്ഞയെടുക്കാംAPJ Abdul Kalam Pledge on World Students' Day, October 15
HSE-revaluation and scrutiny result first year March 2016
Circular - സ്കൂള്‍ ശാസ്ത്രോത്സവം സംബന്ധിച്ച് -dated 13-10-16
Group Personal Accident Insurance Scheme (GPAIS) Extended for the year 2017 - Circular
Directions from DPI: Conducting Quiz reg. Sasthrolsavam
ശാസ്ത്രോത്സവം 2016 -17
2016 -17 വർഷത്തെ തളിപ്പറമ്പ സൗത്ത് ഉപജില്ലാ ശാസ്ത്രോത്സവം ഒക്ടോബർ 27 ,28 തീയതികളിലായി I M N S G H S S മയ്യിലിൽ വെച്ച് നടക്കുന്നു . ശാസ്ത്രോത്സവത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെ പേരു വിവരങ്ങൾ
ഒക്ടോബർ 20 മുൻപായി ONLINE ൽ ENTRY നടത്തേണ്ടതാണ് .
ശാസ്ത്ര നാടക മത്സരം ഒക്ടോബർ 19 ന് I M N S G H S S മയ്യിലിൽ വെച്ച് നടക്കുന്നതാണ് .
തളിപ്പറമ്പ് സൗത്ത് സബ്ബ് ജില്ലാ ഐ.ടി ക്വിസ്സ് മത്സരം
സബ്ബ് ജില്ലാ ഐ.ടി മേളയുടെ ഭാഗമായി ഉള്ള ഐ.ടി ക്വിസ്സ് മത്സരം 19-10-2016 ബുധനാഴ്ച IMNSGHSS മയ്യിലിൽ വച്ച് നടത്തുന്നതാണ്. ക്വിസ് മത്സരങ്ങളില്‍ പങ്കെടുക്കുന്ന കുട്ടികളെ ബന്ധപ്പെട്ട പ്രധാനാദ്ധ്യാപകർ അന്നേ ദിവസം IMNSGHSS മയ്യിലിൽ എത്തേണ്ടന്താണെന്ന് എ.ഇ.ഒ .അറിയിച്ചു .
മത്സര സമയക്രമം
യു.പി വിഭാഗം - 10 മണി
എച്ച്.എസ്സ് വിഭാഗം - 11 മണി
എച്ച്.എസ്സ്.എസ്സ് വിഭാഗം - 12 മണി
എച്ച്.എസ്സ്.എസ്സ് വിഭാഗം - 12 മണി
No comments:
Post a Comment